കുടുംബസംഗമം നാളെ

Thursday 30 April 2026 1:11 AM IST

തൃശൂർ: ഫിലോസഫി ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ (പോസ) ആഭിമുഖ്യത്തിൽ കേരളവർമ്മ കോളേജിലെ ഫിലോസഫി പൂർവ വിദ്യാർത്ഥികളുടെ കുടുംബസംഗമം മേയ് ഒന്നിന് രാവിലെ 10ന് നടക്കും. കോളേജിലെ വി.വി.ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം പൂർവ വിദ്യാർത്ഥിയും അഭിനേതാവുമായ സുനിൽ സുഖദ ഉദ്ഘാടനം ചെയ്യും. പോസ പ്രസിഡന്റ് സി.എസ്.നരസിംഹൻ അദ്ധ്യക്ഷനാകും. പ്രൊഫ. കുഞ്ഞമ്മ, പ്രൊഫ. മല്ലിക, അഡ്വ. ജയറാം, പ്രോഗ്രാം കൺവീനർ എം.എം.എ.റസാഖ്, ഡോ. സൗമ്യ എന്നിവർ പ്രസംഗിക്കും. മിനി കരിന്തലക്കൂട്ടം, ഷീല എന്നിവർ നയിക്കുന്ന കലാപരിപാടികളും നടക്കും. ഫോൺ: 89438 40820.