അവധിക്കാല ക്യാമ്പ് സമാപിച്ചു
Monday 04 May 2026 12:56 AM IST
വെങ്ങിണിശേരി: അഡാപ്റ്റ് സൊസൈറ്റി ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നടത്തിയ ചങ്ങാത്തക്കളരി സൗജന്യ അവധിക്കാല പരിശീലന ക്യാമ്പ് സമാപിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ദശദിന പരിശീലന പരിപാടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിൽ, കെ.അരവിന്ദാക്ഷൻ, പ്രിയനന്ദനൻ, സുനിൽ സുഖദ, അനീഷ്, സത്യദേവൻ എറവ്, ഡി.ഡി.ജോസ്, കണ്ണൻ സിദ്ധാർത്ഥ്, മനോജ് കമ്മത്ത്, ഹരി പി.നായർ, സുഖ്‌ദേവ് എന്നിവർ പങ്കെടുത്തു. നാടകാവതരണവും ഉണ്ടായി.