ക്ലബ് ഉദ്ഘാടനവും ജഴ്‌സി പ്രകാശനവും

Monday 04 May 2026 12:58 AM IST

പാവറട്ടി: കൈതമുക്ക് ഗ്രീൻ റൈഡേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ജഴ്‌സി പ്രകാശനവും നടന്നു. പാവറട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റംസിയ മുജീബ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഫാറൂഖ് അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെംബർ നസീമ ഹാരിസ് മുഖ്യാതിഥിയായി. രക്ഷാധികാരി അബ്ദുൽഹഖ് കട്ടോത്ത് മുഖ്യ പ്രഭാഷണം നടത്തി. യൂനുസ് അബ്ദുള്ള, ഇൽയാസ് അബ്ദു, ഉസ്മാൻ കട്ടോത്ത്, അബ്ദുൽ റഊഫ് യമാനി, ക്ലബ് സെക്രട്ടറി അഹ് മദ് അമാനി എന്നിവർ സംസാരിച്ചു.