കോട്ടകളില്ല,യു.ഡി.എഫ് തരംഗം: ഒ.ജെ. ജനീഷ്

Wednesday 06 May 2026 12:00 AM IST

'ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 111 സീറ്റുകളിലും യു.ഡി.എഫ് ലീഡ് ചെയ്തപ്പോഴും കൊടുങ്ങല്ലൂരിൽ മൈനസായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും പതിനായിരത്തിൽ താഴെ വോട്ടുകൾക്ക് താഴെയായിരുന്നു. സംസ്ഥാനത്തെ യു.ഡി.എഫ് തരംഗം കൊടുങ്ങല്ലൂരിലും ഉണ്ടായി, നല്ല ഭൂരിപക്ഷത്തിന് വിജയിക്കാനായി.' കൊടുങ്ങല്ലൂരിലെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് പറയുകയാണ് ഒ.ജെ. ജനീഷ്. 'കഴിഞ്ഞ പത്തുവർഷക്കാലത്തെ വികസന മുരടിപ്പാണ് പ്രധാന ചർച്ചയായത്. ഇടതുകോട്ടയാണെന്ന പ്രചാരണമുണ്ടായി. ജനാധിപത്യത്തിൽ കോട്ടകൾക്കൊന്നും സ്ഥാനമില്ലെന്ന് തെളിയിക്കുന്നതാണ് ഫലം.' നൂറിലേറെ സീറ്റ് യു.ഡി.എഫ് നേടുമെന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരുണ്ടെന്നും എന്നാൽ യു.ഡി.എഫ് തരംഗം തന്നെയാണ് ഈ മിന്നും വിജയത്തിന് കാരണമെന്നും ജനീഷ് പറയുന്നു. ഒരു പോസ്റ്റിന് താഴെ കുറെയേറെ പേർ ആവർത്തിച്ച് എഴുതിയാൽ, അഭിപ്രായം പറയുന്നവരെ തെറിവിളിച്ചാൽ നിശബ്ദരാക്കാമെന്ന് ചിന്തിച്ച ഇടത് സൈബർ വെട്ടുകിളിക്കൂട്ടങ്ങൾക്കുള്ള മറുപടിയാണിതെന്നും ഒ.ജെ. ജനീഷ് വിശദീകരിച്ചു.