ജനകീയ വികസനത്തിനുള്ള പിന്തുണ, അംഗീകാരം: കെ. രാജൻ

Wednesday 06 May 2026 12:00 AM IST

ഒല്ലൂർ മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ മൂന്നുതവണ നിയമസഭയിലെത്തുന്ന അപൂർവ നേട്ടം കെ രാജൻ സ്വന്തമാക്കി. 8884 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. 'മതനിരപേക്ഷ മനസുള്ളവരുടെ പൂർണമായ വിജയമാണ് ഒല്ലൂരിലേത്. നാടിന്റെ എല്ലായിടത്തും നിന്നും സഹായിച്ച എല്ലാവരോടും നന്ദി. ഇത് വ്യക്തിപരമല്ല, ഇടതുമുന്നണി ഒറ്റക്കെട്ടായി ഒരു മനസായി നിന്ന് പ്രവർത്തിച്ചതാണ് വിജയരഹസ്യം.' ഒല്ലൂരിലെ ഹാട്രിക് വിജയത്തെക്കുറിച്ച് പ്രതികരിക്കുകയാണ് കെ. രാജൻ. വികസന പ്രവർത്തനങ്ങൾക്ക് നൽകിയ പിന്തുണയാണ് ഈ വിജയം. യു.ഡി.എഫ് തരംഗത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറല്ലെങ്കിലും ഒല്ലൂരിലെ ഹാട്രിക് ഇടതുവിജയമായി മാത്രം കാണാനാണ് രാജന് താത്പര്യം. 'കൂലിപ്പണിക്കാരൻ എന്ന് വിളിച്ചതിൽ അഭിമാനം, ജനങ്ങൾക്കിടയിൽ പണിയെടുക്കുന്നവരെ എന്ത് വിളിച്ചാലും അവർ ഹൃദയത്തിൽ സൂക്ഷിക്കും.' തനിക്കെതിരെയുള്ള പരിഹാസത്തെയും അഭിമാനപൂർവം കാണുകയാണ് കെ. രാജൻ. '1957 മുതൽ 2026 വരെ കമ്യൂണിസ്റ്റ് പാർട്ടി നിരവധിതവണ ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നിട്ടുണ്ട്. ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.