മുൻഗാമികളുടെ വികസനം തുണയായി കെ.കെ. വത്സരാജ്

Wednesday 06 May 2026 12:12 AM IST

എൽ.ഡി.എഫിന് വലിയ രാഷ്ട്രീയ ബഹുജന സ്വാധീനമുള്ള മണ്ഡലമാണ് കയ്പമംഗലമെന്ന് കെ.കെ. വത്സരാജ്. അതുകൊണ്ടു തന്നെ പാർട്ടി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ യാതൊരു ഉൽകണ്ഠയും ഉണ്ടായിരുന്നില്ല. തദ്ദേശ തിഞ്ഞെടുപ്പിലും എൽ.ഡി.എഫ് ശക്തി തെളിയിച്ചു. നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ കയ്പമംഗലം പഞ്ചായത്ത് മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. 15 വർഷമായി ഇടതുമുന്നണി എം.എൽ.എന്മാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് വിജയത്തിന് തുണയായത്. ഏറെ ശ്രദ്ധേയമായത് തൃശൂർ, എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലമാണ്. നിരവധി വികസന പ്രവർത്തനങ്ങളാണ് തന്റെ മുൻഗാമികൾ നടപ്പാക്കിയിട്ടുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ കെ.കെ. വത്സരാജ് പറയുന്നു. ഗുരുവായൂർ ഇരിങ്ങിപ്പുറം കണ്ടംമ്പുള്ളി കെ.പി. കേശവന്റെയും തങ്കയുടെയും മകനാണ്. ഭാര്യ : രജനി (അദ്ധ്യാപിക, ഒരുമനയൂർ ഇസ്ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: അതുൽ (അബുദാബി), അനുപ്. മരുമകൾ : ലക്ഷ്മി (അബുദാബി).