കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം
Sunday 10 May 2026 12:00 AM IST
തൃശൂർ: കഥകളി ക്ലബ്ബിന്റെ വാർഷികാഘോഷം ഡയറക്ടർ ഓഫ് ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ അമൃത മിശ്ര ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. എൻ. പിഷാരടി സ്മാരക പുരസ്‌കാരം കലാമണ്ഡലം ഉണ്ണിക്കൃഷ്ണന് ഡോ. കലാമണ്ഡലം ഗോപി സമ്മാനിച്ചു. ഡോ.നാരായണപ്പിഷാരടി പൊന്നാട നൽകി ആദരിച്ചു. ഡോ. എ. എൻ. കൃഷ്ണൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. സോവനീർ പ്രകാശനം അമൃത മിശ്ര നിർവഹിച്ചു.രാജീവ് മേനോൻ,ജയ അവണൂർ എന്നിവർ സംസാരിച്ചു. കലാമണ്ഡലം പ്രശാന്ത്, ഷണ്മുഖൻ പത്തിയൂർ, ശങ്കരൻ കുട്ടി തുടങ്ങിവരുടെ നളചരിതം കഥകളിയും ഉണ്ടായി.