കാറ്റിലും മഴയിലും വീട് തകർന്നു

Monday 11 May 2026 12:12 AM IST

കൊടുങ്ങല്ലൂർ : ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. പുല്ലൂറ്റ് പുതിയ പോസ്റ്റ് ഓഫീസ് ഏഴാം വളവിന് സമീപം താമസിക്കുന്ന കൊപ്പറമ്പിൽ സുനിലിന്റെ വീടാണ് കാറ്റിലും മഴയിലും തകർന്നത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. സുനിലിന് ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട് മേഞ്ഞ ചെറിയ വീടായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നിയുക്ത എം.എൽ.എ ഓ.ജെ. ജനീഷ്, വാർഡ് കൗൺസിലർ വി.ബി. രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.