നഴ്‌സസ് വാരാചരണം: ഇന്ന് സമാപനം
Tuesday 12 May 2026 12:50 AM IST
തൃശൂർ: നഴ്‌സസ് വാരാചരണം ഇന്ന് സമാപിക്കും. വിവേകോദയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഭാഗമായി രാവിലെ 8ന് ജനറൽ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി വിവേകോദയം സ്‌കൂളിൽ സമാപിക്കും. നഴ്‌സസ് റാലി എൻ.എച്ച്.എം ജില്ലാ മാനേജർ ഡോ. പി. സജീവ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. സമാപന ചടങ്ങിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അതീവ സുരക്ഷാ ജയിൽ സൂപ്രണ്ട് ആർ.എസ്. രാജേഷ്‌കുമാർ മുഖ്യാതിഥിയായിരിക്കും.