പോക്‌സോ കേസുകൾ കുതിച്ചുയരുന്നു അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 2000+ കേസുകൾ

Tuesday 12 May 2026 12:50 AM IST

തൃശൂർ: നിയമങ്ങൾ കർശനമാക്കുമ്പോഴും ജില്ലയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തൃശൂർ സിറ്റി, റൂറൽ പൊലീസ് പരിധിയിലായി 2,000ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചില വർഷങ്ങളിൽ 135 മുതൽ നാനൂറോളം കേസുകൾ വരെ ഉണ്ടായിട്ടുണ്ട്. പോക്‌സോ കേസുകളിൽ പിടിയിലായവരിൽ ഭൂരിഭാഗം പേരും 30 വയസിന് മുകളിൽ പ്രായമുള്ളവരാണ്. 2025 ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ 397 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ സിറ്റി പൊലീസ് പരിധിയിലാണ്. 1063 എണ്ണം. 1029 കേസുകളാണ് റൂറൽ പരിധിയിൽ. രജിസ്റ്റർ ചെയ്ത കേസുകളിൽ കുറ്റപ്പത്രസമർപ്പണം അതിവേഗത്തിലാണ് പൂർത്തിയാകുന്നത്. പോക്‌സോ കേസുകളിൽ ജാമ്യം ലഭിക്കുന്നത് തന്നെ മാസങ്ങൾക്ക് ശേഷമാണ്.

പോക്‌സോ കേസ് കണക്ക് 2020 മുതൽ 2026 ഏപ്രിൽ വരെ

2020 സിറ്റി - 116 റൂറൽ - 120

2021 സിറ്റി - 137 റൂറൽ -157

2022 സിറ്റി -173 റൂറൽ -170

2023 സിറ്റി - 202 റൂറൽ - 167 2024 സിറ്റി - 183 റൂറൽ - 179 2025 സിറ്റി - 208 റൂറൽ - 189 2026 ( ഏപ്രിൽ വരെ സിറ്റി - 44 റൂറൽ - 47

ആകെ - 2092