ആധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും
Tuesday 12 May 2026 12:56 AM IST
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷന്റെ 49ാം വാർഷികത്തോടനുബന്ധിച്ച് നഗരത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്ന സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് നടക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം നിർവഹിക്കും. നൃത്തവിദ്യാലയത്തിന്റെ ഉദ്ഘാടനവും അഡ്വ.ഒ.ജെ. ജനീഷിന് സ്വീകരണവും നടക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് എൻ.ആർ. വിനോദ് കുമാർ, ടി.കെ. ഷാജി, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, രാജീവൻ പിള്ള, പി. ആർ. ബാബു, വിനോദ് കക്കറ എന്നിവർ അറിയിച്ചു.