സ്റ്റുഡൻ്റ്സ് മാർക്കറ്റ് ഉദ്ഘാടനം
Tuesday 12 May 2026 12:43 AM IST
കയ്പമംഗലം: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിന്റെ പുതിയ സംരംഭമായ സ്റ്റുഡന്റ്സ് മാർക്കറ്റ് പെരിഞ്ഞനത്ത് ആരംഭിച്ചു. നിയുക്ത എം.എൽ.എ കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ.ജ്യോതിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റും റൂറൽ ബാങ്ക് ഡയറക്ടറുമായ ടി.കെ.രാജു മുഖ്യാതിഥിയായി. ആദ്യ വിൽപ്പന ആറാം ക്ലാസ് വിദ്യാർത്ഥി അവന്തികയ്ക്ക് നൽകി തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ് നിർവഹിച്ചു. കെ.എസ്.ജയ, സുജിത സലീഷ്, ഷീബ മുരളി, കെ.സി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് എ.ജി.സുഭാഷ് സ്വാഗതവും പെരിഞ്ഞനം ബ്രാഞ്ച് മാനേജർ കെ.ആർ.രേഷ്മ നന്ദിയും പറഞ്ഞു.