എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം

Tuesday 12 May 2026 12:44 AM IST

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം നഗരസഭയിലെ എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ സുനിത അവിന്ദൻ ഉദ്ഘടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ.കെ.ജ്യോതിരാജ് അദ്ധ്യക്ഷനായി. സർക്കാർ അഫിലിയേഷനുള്ള കോളേജുകളിൽ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന 20 വിദ്യാർത്ഥികൾക്കാണ് ലാപ്‌ടോപ് വിതരണം നടത്തിയത്. അഞ്ജിത അശോക്, അരുൺപ്രിയ, ഷാനി റെജി, വി. അനൂപ്, ബിന്ദു അജിത്ത് കുമാർ, രതി ജനാർദ്ദനൻ, ബഷീർ പൂക്കോട്, നീതു പ്രബിൻ, പി.രമേഷ്, രജിത, ജാബിറ, പാർവ്വതി, ശശി ആഴ്ച്ചത്ത് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം ഡോ. എസ്.വി.ദീപയുടെ നേതൃത്വത്തിൽ 'കുറക്കാം മൊബൈൽ സ്‌ക്രീൻ ടൈം, നൽകാം തലച്ചോറിന് വ്യായാമം' എന്ന വിഷയവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു.