നീറ്റ്: എ.ഐ.എസ്.എഫ് മാർച്ചിൽ സംഘർഷം
Saturday 16 May 2026 12:44 AM IST
തൃശൂർ: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അസ്‌ലം ഷാ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
57 ലക്ഷം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയ നരേന്ദ്ര മോദി മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് അസ്‌ലം ഷാ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.അഭിറാം അദ്ധ്യക്ഷനായി. ടി.പ്രദീപ്കുമാർ, മിഥുൻ പോട്ടക്കാരൻ, അലൻ പോൾ വർഗ്ഗീസ്, സാനിയ പ്രസാദ്, പി.ശിവപ്രിയ, അരവിന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു.