ഓണറേറിയം വർദ്ധനവ്: സ്വാഗതം ചെയ്ത് സംഘടന
Tuesday 19 May 2026 12:00 AM IST
തൃശൂർ : കേരളത്തിലെ ആശാവർക്കർമാർക്ക് 3000 രൂപയുടെ പ്രതിമാസ വർദ്ധനവ് നടപ്പിലാക്കാൻ തീരുമാനിച്ച പുതിയ സർക്കാരിന്റെ ആദ്യ തീരുമാനത്തെ കേരള പ്രദേശ് ആശാവർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. റിട്ടയർമെന്റ് ബെനിഫിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടർന്ന് പരിഗണിക്കും എന്നുമുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ സംഘടന അഭിനന്ദിച്ചു. തൃശൂർ ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി, വൈസ് പ്രസിഡന്റ് കെ.എൻ. നാരായണൻ, ആശാവർക്കേഴ്‌സ് കോൺഗ്രസ് ജില്ല പ്രസിഡന്റ് ശകുന്തള സജീവ്, ജനറൽ സെക്രട്ടറി വിദ്യാ രമേഷ്, ട്രഷറർ വിജിനി ഗോപി തുടങ്ങിയവർ സംബന്ധിച്ചു.