പായസം വിതരണം ചെയ്ത് ആഘോഷം
Tuesday 19 May 2026 12:32 AM IST
കൊടുങ്ങല്ലൂർ: സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് കൊടുങ്ങല്ലൂരിൽ യു.ഡി.എഫ് പ്രവർത്തകർ പായസം വിതരണം ചെയ്ത് ആഘോഷിച്ചു. വടക്കേനട,പുല്ലൂറ്റ് നാരായണമംഗലം, ചാപ്പാറ എന്നിവിടങ്ങിലാണ് പായസം വിതരണം ചെയ്തത്. വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്നെ ആരംഭിച്ച പാലടപ്രഥമൻ പായസ വിതരണം ഉച്ചയോടെ അവസാനിച്ചു. 800 ലിറ്ററോളം പായസ വിതരണത്തിൽ കുട്ടികളും സ്ത്രീകളും പുരുഷൻമാരും ഡ്രൈവർമാരും തൊഴിലാളികളും പങ്കാളികളായി. കെ.പി.സുനിൽകുമാർ, പി. ദീലീപ്, പി.യു.സുരേഷ് കുമാർ,യൂസഫ് പടിയത്ത്, സുനിൽ കളരിക്കൽ ,ഡിൽഷൻ കൊട്ടെക്കാട്, കവിത മധു, മുഹമ്മദ് ഷെരീഫ് എന്നിവർ നേതൃത്വം നൽകി.