പാരാസ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ്
Thursday 21 May 2026 12:17 AM IST
തൃശൂർ: പത്താമത് സംസ്ഥാന പാരാസ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് അഭിമാന വിജയം. 199 പോയിന്റ് നേടി തൃശൂർ ഒന്നാംസ്ഥാനവും 63 പോയിന്റ് നേടി തിരുവനന്തപുരം രണ്ടാം സ്ഥാനവും 43 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാ. തോബിയത്ത് ചിറയത്ത് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കിരിയാന്തൻ അദ്ധ്യക്ഷനായി. സാംബശിവൻ, പി.എ.ഹസൻ എന്നിവർ മുഖ്യാതിഥികളായി. പി.ശശിധരൻ നായർ, ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സമാപനച്ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് സമ്മാനദാനം നിർവഹിച്ചു. ഫാ. മാത്യു കിരിയാന്തൻ അദ്ധ്യക്ഷനായി.