അങ്കണവാടി പ്രവേശനോത്സവം

Sunday 31 May 2026 12:00 AM IST

അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിലെ എട്ടാം വാർഡ് പുത്തൻപീടിക ഉദയം അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി വസന്തൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.എൽ.ജോബി അദ്ധ്യക്ഷനായി. അങ്കണവാടി അദ്ധ്യാപകരായ കെ.എൻ.അഞ്ജലി, ടി.കെ.സതി, ആശാവർക്കർ ഹേമ സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളെയും അമ്മമാരെയും പങ്കെടുപ്പിച്ച് ഘോഷയാത്ര നടത്തി.