ഇരുളത്തും പെ​രി​ക്ക​ല്ലൂ​രി​ൽ​ ​സ്ലി​പ്പി​നെ​ച്ചൊ​ല്ലി​ ​ത​ർ​ക്കം

Friday 10 April 2026 1:10 AM IST

പു​ൽ​പ്പ​ള്ളി​:​ ​മു​ള്ള​ൻ​കൊ​ല്ലി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പെ​രി​ക്ക​ല്ലൂ​ർ​ ​ഗ​വ.ഹൈ​സ്‌​കൂ​ളി​ലും ഇരുളം ഗവ. ഹൈസ്‌കൂളിലും സ്ലി​പ്പി​നെ​ച്ചൊ​ല്ലി​ ​ത​ർ​ക്കം. ഐ.സി. ബാ​ല​കൃ​ഷ്ണ​ന്റെ​ ​ഫോ​ട്ടോ​യും​ ​ചി​ഹ്ന​വും​ ​പ​തി​പ്പി​ച്ച​ ​സ്ലി​പ്പു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്ത​താ​ണ് ​വാ​ക്കു​ത​ർ​ക്ക​ത്തി​ന് ​ഇ​ട​യാ​ക്കി​യ​ത്.​ സംഭവത്തിൽ ഇരുളത്ത് സി.പി.എം. പ്രതിഷേധിച്ചു. സ്ലി​പ്പ് എൽ.ഡി.എഫ്. പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് ഇടപെടാതിരുന്നതോടെ പോളിംഗ് ബൂത്തിലും മുൻപിൽ പൊലീസിനെതിരെ പ്രതിഷേധിച്ചു. ഇത് സംഘർഷാവസ്ഥയ്ക്ക് കാരണമായി. തുടർന്ന്‌ കേണിച്ചിറ സി.ഐ. ഇരുമുന്നണി പ്രവർത്തകരുമായും സംസാരിച്ച് പ്രശ്നം പരിഹാരം ഉണ്ടാക്കി. ബി.​എ​ൽ.​ഒ​ ​മാ​ർ​ ​ന​ൽ​കി​യ​ ​ഔ​ദ്യോ​ഗി​ക​ ​സ്ലി​പ്പു​ക​ൾ​ ​മാ​ത്ര​മേ​ ​സ്വീ​ക​രി​ക്കൂ​ ​എ​ന്ന് ​ പെ​രി​ക്ക​ല്ലൂ​ർ​ ​ഗ​വ.ഹൈ​സ്‌​കൂ​ളി​ലെ

പോ​ളിം​ഗ് ​ഓ​ഫീ​സ​ർ​ ​ക​ർ​ശ​ന​ ​നി​ല​പാ​ടെ​ടു​ത്തു.​ ​തു​ട​ർ​ന്ന് ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സ​നീ​ഷി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​ക്കൊ​ടു​വി​ലാ​ണ് ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്.