യുവ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിയുമായി ആദിത്യ ബിർള
കൊച്ചി: ആദിത്യ ബിർള ക്യാപ്പിറ്റലിന്റെ ഹെൽത്ത് ഇൻഷ്വറൻസ് വിഭാഗമായ ആദിത്യ ബിർള ഹെൽത്ത് ഇൻഷ്വൻസ് ഇന്ത്യൻ യുവാക്കളുടെ മാറുന്ന ജീവിതശൈലിക്കും വെൽനസ് ആവശ്യങ്ങൾക്കും അനുയോജ്യമായ ആരോഗ്യ കേന്ദ്രീക്യത ഇൻഷ്വറൻസ് പദ്ധതിയായ ആക്റ്റീവ് യുവ അവതരിപ്പിച്ചു. പോഷകാഹാരം, വ്യായാമം, വിശ്രമം തുടങ്ങിയ ദൈനംദിന ആരോഗ്യകരമായ ശീലങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന എ.ബി.എച്ച്.ഐ.സി.എല്ലിന്റെ ഹെൽത്ത് റിട്ടേൺസ് ആശയത്തെ അടിസ്ഥാനമാക്കിയ സമഗ്ര വെൽനസ് പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. ആദിത്യ ബിർള ഹെൽത്ത് ഇൻഷ്വറൻസ് ഹെൽത്ത് റിട്ടേൺസ് മാതൃകയിലൂടെ ആരോഗ്യ ഇൻഷ്വറൻസിനെ ഹെൽത്ത് അഷ്വറൻസായി പുനർനിർവചിക്കുന്നു. ദിവസവും 10,000ൽ അധികം ചുവടുകൾ നടക്കുകയോ ഒരു വ്യായാമ സെഷനിൽ തന്നെ 300 കലോറി എരിച്ചു കളയുകയോ ചെയ്യുന്ന ആരോഗ്യകരമായ ജീവിതരീതികൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ഈ മാതൃക.
ജീവിതരീതികൾക്ക് അനുയോജ്യമായ ഇൻഷ്വറൻസ് സേവനങ്ങൾ എത്തിക്കുന്നതിനുള്ള വ്യക്തമായ അവസരമാണിതെന്ന് ആദിത്യ ബിർള ഹെൽത്ത് ഇൻഷ്വറൻസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മയങ്ക് ബഥ്വാൽ പറഞ്ഞു.