ബോചെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാവേലിക്കരയിൽ

Friday 15 May 2026 12:56 AM IST

ആലപ്പുഴ: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പുതിയ ബ്രാൻഡായ ബോചെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാവേലിക്കരയിൽ പ്രവർത്തനമാരംഭിച്ചു. ബോചെയും സിനിമാതാരം അമല പോളും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഡയമണ്ട് ആദ്യവിൽപ്പന ലളിത രവീന്ദ്രനാഥും (മുൻസിപ്പൽ ചെയർപേഴ്സൺ, മാവേലിക്കര), ഗോൾഡ് ആദ്യവിൽപ്പന എം.എസ്. അരുൺ കുമാറും (എം.എൽ.എ., മാവേലിക്കര) നിർവഹിച്ചു. കെ. ഗോപൻ (മുൻസിപ്പൽ വൈസ് ചെയർമാൻ, മാവേലിക്കര), സനു സദാനന്ദൻ (പ്രസിഡന്റ്, കെ.ജി.എം.എ മാവേലിക്കര), ജോസഫ് ജോൺ മിന്റ് (പ്രസിഡന്റ്, കെ.വി.വി.ഇ.എസ്). വി.കെ. ശ്രീരാമൻ (പി.ആർ.ഒ. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്) എന്നിവർ പങ്കെടുത്തു. മാവേലിക്കരയിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം ചടങ്ങിൽ ബോചെ വിതരണം ചെയ്തു.

ചെറിയ കട, വലിയ ഡിസ്‌കൗണ്ട്, വലിയ സെലക്ഷൻ എന്ന ആശയമുൾക്കൊണ്ടാണ് ഈ ഷോറൂമുകൾ തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള 58 ഷോറൂമുകൾക്ക് പുറമെ ബോചെ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ബ്രാൻഡിൽ പുതിയ 100 ഷോറൂമുകൾ കൂടി ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോചെ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഒരുക്കിയിരിക്കുന്നത്.

HUID മുദ്ര യുള്ള 916 സ്വർണാഭരണങ്ങൾക്ക് പണിക്കൂലി 2.9 ശതമാനം മുതലാണ്. പ്രഷ്യസ്, അൺകട്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട്. ഓരോ മൂന്ന് ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പർച്ചേയ്സുകൾക്കൊപ്പവും ഗോൾഡ് കോയിൻ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കളക്ഷനും ഷോറൂമിൽ ലഭ്യമാണ്.