എണ്ണയിൽ ഉരുകി സ്വ​ർ​ണവും രൂപയും

Saturday 16 May 2026 12:20 AM IST

സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കൊച്ചി: ആഗോള മേഖലയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ സ്വർണവും രൂപയും തകർന്നടിഞ്ഞു. സുരക്ഷിതത്വം തേടി നിക്ഷേപകർ ഡോളർ, യു.എസ് ബോണ്ടുകൾ എന്നിവയിലേക്ക് പണമൊഴുക്കിയതാണ് രൂപയ്ക്കും സ്വർണത്തിനും തിരിച്ചടിയായത്. വിദേശ നാണയ ശേഖരം സംരക്ഷിക്കാനായി ഇന്ത്യ സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറിൽ നിന്നും 15 ശതമാനമായി ഉയർത്തിയതോടെ ഉപഭോഗം ഇടിയുമെന്ന ആശങ്ക സ്വർണ വിലയിടിവ് രൂക്ഷമാക്കി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് നൂറ് ഡോളർ കുറഞ്ഞ് 4,550 ഡോളറായി.

ആഗോള വിപണിയുടെ ചുവടു പിടിച്ച് മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ സ്വർണ വില പത്ത് ഗ്രാമിന് 3,000 രൂപ കുറഞ്ഞ് 1,59,000 രൂപയിലെത്തി. കേരളത്തിൽ സ്വർണ വില പവന് ഇന്നലെ മൂന്ന് തവണയായി 3,440 രൂപ കുറഞ്ഞ് 1,15,600 രൂപയായി. ഗ്രാമിന്റെ വില 430 രൂപ ഇടിഞ്ഞ് 14,450 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 290 രൂപയിലേക്ക് താഴ്ന്നു.

കേന്ദ്ര ബാങ്കുകൾ സ്വർണം വിൽക്കുന്നു

ക്രൂഡോയിൽ വില വർദ്ധനയുടെ പശ്ചാത്തലത്തിൽ വിദേശ നാണയം സമാഹരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വിറ്റഴിക്കുന്നതാണ് വിലയിടിവ് ശക്തമാക്കുന്നത്.

ക്രൂഡോയിൽ വിലക്കയറ്റം ഏപ്രിലിൽ ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമാക്കുകയാണ്. ഇതിനാൽ അമേരിക്കയിലെ ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ മുഖ്യ പലിശ നിരക്ക് കൂട്ടുമെന്ന വാർത്തകൾ സ്വർണത്തിന് പ്രിയം കുറച്ചു. വിദേശ നാണയ ശേഖരം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ സ്വർണ വിൽപ്പന ഗണ്യമായി ഇടിയുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നു.

രൂപ @96.14

ക്രൂഡോയിൽ വിലയിലെ വർദ്ധനയും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കും. ഡോളറിനെതിരെ ഇന്നലെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന തലമായ 96.14ൽ അവസാനിച്ചു. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും കടുത്ത നടപടികൾ സ്വീകരിച്ചിട്ടും രൂപയ്ക്ക് പിന്തുണയാകുന്നില്ല. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസിയാണ് രൂപ.

വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​ഉ​യ​ർ​ന്നു

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ന് ​ഇ​ട​യി​ലും​ ​ഇ​ന്ത്യ​യു​ടെ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​ഉ​യ​രു​ന്നു.​ ​മേ​യ് ​എ​ട്ടി​ന് ​അ​വ​സാ​നി​ച്ച​ ​വാ​ര​ത്തി​ൽ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ 629.5​ ​കോ​ടി​ ​ഡോ​ള​ർ​ ​വ​ർ​ദ്ധി​ച്ച് 69,698.8​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.​ ​മു​ൻ​വാ​രം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ 779.4​ ​കോ​ടി​ ​ഡോ​ള​ർ​ ​ഇ​ടി​ഞ്ഞി​രു​ന്നു.​ ​ഫെ​ബ്രു​വ​രി​യി​ൽ​ 72,849.4​ ​കോ​ടി​ ​ഡോ​ള​റെ​ന്ന​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തി​ലെ​ത്തി​യ​തി​ന് ​ശേ​ഷ​മാ​ണ് ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​കു​ത്ത​നെ​ ​ഇ​ടി​ഞ്ഞ​ത്.​ ​പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​യു​ദ്ധം​ ​ക്രൂ​ഡ് ​വി​ല​ ​ഉ​യ​ർ​ത്തി​യ​താ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​സ്വ​ർ​ണ​ ​ശേ​ഖ​ര​ത്തി​ന്റെ​ ​മൂ​ല്യം​ ​ക​ഴി​ഞ്ഞ​ ​വാ​രം​ 563.7​ ​കോ​ടി​ ​ഡോ​ള​ർ​ ​വ​ർ​ദ്ധ​ന​യോ​ടെ​ ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ത​ല​മാ​യ​ 12,085.3​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.