പ്രവാസികൾക്ക് മാമ്പഴക്കാലം സമ്മാനിക്കാൻ ലുലു
Wednesday 20 May 2026 12:21 AM IST
ചാർട്ടേഡ് വിമാനങ്ങളിൽ കൊച്ചിയിൽ നിന്ന് 200 ടൺ മാമ്പഴമെത്തും
കൊച്ചി: ഗൾഫിലെ ലുലു സ്റ്റോറുകളിൽ മെയ് 21ന് ആരംഭിക്കുന്ന മാമ്പഴ ഫെസ്റ്റിനായി കൊച്ചിയിൽ നിന്ന് ടൺ കണക്കിന് മാമ്പഴങ്ങളുമായി പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചു. ഇതിലൂടെ 200 ടണ്ണിലധികം മാമ്പഴമാണ് എത്തിക്കുന്നത്. നാഷണൽ എയർവേസിന്റെ കാർഗോ വിമാനത്തിൽ കഴിഞ്ഞ ദിവസം 100 ടൺ മാമ്പഴങ്ങളെത്തിച്ചു. മെയ് 20ന് 100 ടൺ മാമ്പഴം കൂടി കാർഗോ സർവീസിലൂടെ എത്തും. ദിവസേന യാത്രാ വിമാനങ്ങളിലൂടെ മാമ്പഴം, പച്ചക്കറികൾ എന്നിവ ലുലു പ്രത്യേകം എത്തിക്കുന്നുണ്ട്. ഹിമ പസന്ത്, ചക്കരഗുണ്ട്, മല്ലിക, നീലം, മൽഗോവ, പ്രിയൂർ തുടങ്ങി 40 ലധികം വൈവിദ്ധ്യമാർന്ന മാമ്പഴങ്ങളാണ് കൊച്ചിയിൽ നിന്ന് ജി.സി.സി രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്.