അളകനന്ദ പോലീസ് ബൂത്തിന് മുത്തൂറ്റ് ഫിനാൻസ് സഹായം
Wednesday 27 May 2026 12:53 AM IST
കൊച്ചി: സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ പദ്ധതിയിൽ ന്യൂഡൽഹിയിലെ അളകനന്ദയിൽ പുതിയ പോലീസ് ബൂത്ത് ആരംഭിച്ചു. പ്രദേശവാസികളുടെ സുരക്ഷ മെച്ചപ്പെടുത്താൻ ഡെൽഹി പോലീസും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ് മുത്തൂറ്റ്, സൗത്ത് ഡൽഹി എ.സി.പി സോംനാഥ് പൃഥി എന്നിവർ പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ ആൻഡ് കോർപ്പറേറ്റ് അഫയേഴ്‌സ് വിഭാഗം ജി.എം രാകേഷ് മെഹ്‌റ, പബ്ലിക് റിലേഷൻസ് സീനിയർ എ.ജി.എം രാജാ ഇമാം തുടങ്ങിയവർ പങ്കെടുത്തു.