SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.34 PM IST

തോക്ക് കളിപ്പാട്ടമാക്കി, വളർത്തുനായ അബദ്ധത്തിൽ വെടിയുതിർത്തു; കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു

dog

വാഷിംഗ്‌ടൺ: അമേരിക്കയിൽ വളർത്തുനായ തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്ന് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. നെബ്രാസ്‌കയിലെ സ്‌കോട്ട്‌ബ്ലഫിലുള്ള ഗ്യാസ് സ്റ്റേഷനിൽ പാർക്ക് ചെയ്‌തിരുന്ന പിക്കപ്പ് വാനിനുള്ളിൽ നിന്നാണ് വെടിയുതിർന്നത്. നായയെയും മറ്റൊരു യാത്രക്കാരനെയും വാഹനത്തിലിരുത്തിയ ശേഷം ഉടമ കടയിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്.

വാഹനത്തിന്റെ പിൻസീറ്റിൽ ചുറ്റിനടന്ന നായ അവിടെയുണ്ടായിരുന്ന തോക്ക് കൈവശപ്പെടുത്തുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകൾ വാഹനത്തിന്റെ ചില്ല്‌ തകർത്ത്‌ പുറത്തേക്ക് തുളച്ചതായാണ് വിവരം. അതിലൊന്ന് ട്രാഫിക്കിൽ സിഗ്നൽ കാത്ത് നിന്നിരുന്ന സ്‌ത്രീയുടെ കൈയ്യിൽ പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തത് ആശ്വാസമായി.

സംഭവം നടന്ന് നിമിഷങ്ങൾക്കകം സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിനുള്ളിൽ നിന്ന് പുകപാറുന്ന നിലയിൽ തോക്ക് കണ്ടെത്തി. നെബ്രാസ്ക നിയമപ്രകാരം ഹൈവേയിൽ സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ ലോഡ് ചെയ്‌ത തോക്ക് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. ഇതിന് കുറഞ്ഞത് 50 ഡോളർ പിഴ ലഭിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കയിൽ നായകൾ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ച സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. എന്നാൽ, അത്തരത്തിൽ വെടിയേറ്റ് ഒരാൾക്ക് പരിക്കേൽക്കുന്ന സംഭവം അപൂർവമാണെന്ന് പൊലീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, ACCIDENT, GUNSHOT, INJURY, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360