മലയാളി യുവതിയും മകളും ഷാർജയിൽ മരിച്ചനിലയിൽ; മൃതദേഹങ്ങൾ കണ്ടത് ഫ്ലാറ്റിൽ
Saturday 23 May 2026 4:44 PM IST
ഷാർജ: യുഎഇയിലെ ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസുകാരിയായ മകളും മരിച്ചനിലയിൽ. കണ്ണൂർ അഴീക്കോട് പുതിയകാവ് ആർഷ അഷിത ഭവനിൽ ആർഷയും (35) ഏകമകൾ റൂഹിയുമാണ് മരിച്ചത്. ഏതാനും വർഷമായി ഭർത്താവ് നിഹാലിനൊപ്പം ഷാർജയിലെ അൽ നഹ്ദയിൽ സഹാറ മാളിന് സമീപത്തെ ഫ്ലാറ്റിലാണ് ഇവർ താമസിക്കുന്നത്. മരണകാരണം വ്യക്തമല്ല. സ്വന്തമായി ഓൺലെെൻ ബിസിനസ് ചെയ്യുന്ന ആളാണ് ആർഷ. നിഹാലിന്റെ പിതാവും സഹോദരനുമെല്ലാം യുഎഇയിലാണ് താമസിക്കുന്നത്. ആർഷയുടെ സഹോദരിയും ഇവരുടെ അടുത്ത ഫ്ലാറ്റിലാണ് താമസം.