SignIn
Kerala Kaumudi Online
Saturday, 23 May 2026 5.05 PM IST

കൈനീട്ടി ട്രാവിസ്,​ മുഖത്ത് പോലും നോക്കാതെ കൊഹ്‌ലി: ദേഷ്യത്തിന് പിന്നിലെ കാരണം തേടി ആരാധകർ

ipl

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ വാശിയേറിയ പേരാട്ടമാണ് നടന്നത്. സൺറൈസേഴ്സ് ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്ക് 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനെ സാധിച്ചുള്ളൂ. 55 റൺസിന്റെ വിജയം ഹൈദരാബാദ് സ്വന്തമാക്കിയെങ്കിലും പോയിന്റ് പട്ടികയിൽ ആർസിബി തന്നെയാണ് ഒന്നാമത്. നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ആർസിബി ഒന്നാം സ്ഥാനത്തെത്തിയത്.

മത്സരത്തിനൊടുവിൽ ആർസിബി താരം വിരാട് കൊഹ്‌ലിയും ഹൈദരാബാദ് താരം ട്രാവി‍സ് ഹെഡും തമ്മിലുണ്ടായ സംഭവവികാസങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മത്സരത്തിൽ കൊഹ്‌ലി 11 റൺസാണ് എടുത്തത്. സാക്കിബ് ഹുസെയ്ൻ എറിഞ്ഞ പന്തിൽ രവി ചന്ദ്രൻ സ്മരൺ എടുത്ത ക്യാച്ചിലാണ് കൊഹ്‌ലി ഔട്ടായത്. ബാറ്റിംഗിനിടെയും ഔട്ടായപ്പോഴും കൊഹ്‌ലി ട്രാവിസ് ഹെഡിനോടു കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രൂക്ഷഭാഷയിൽ കൊഹ്‌ലി സംസാരിക്കുമ്പോഴും ട്രാവിസ് ഒന്നും പ്രതികരിച്ചില്ല.

മത്സരത്തിനുശേഷം ഇരുടീമുകളിലെയും താരങ്ങൾ ഹസ്തദാനം ചെയ്യുമ്പോഴും ട്രാവിസ് ഹെ‍ഡിനെ കൊഹ്‌ലി അവഗണിച്ചു. കൊഹ്‌ലിക്കുനേരെ ഹെഡ് കൈനീട്ടിയെങ്കിലും താരത്തിന്റെ മുഖത്തേക്കു പോലും നോക്കാതെ കൊഹ്‌ലി നടന്നുപോയി. ഹെഡ് തിരിഞ്ഞുനോക്കിയെങ്കിലും മറ്റു താരങ്ങളുമായി കൊഹ്‌ലി ഹസ്തദാനം ചെയ്തശേഷം ഡ്രസിംഗ് റൂമിലേക്കു മടങ്ങുകയായിരുന്നു. രണ്ടുതാരങ്ങൾക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന ചർച്ചയിലാണ് ക്രിക്കറ്റ് ആരാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VIRATKOHLI, TRAVIS HEAD, RCB, HYDERABAD SUN RISERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360