SignIn
Kerala Kaumudi Online
Saturday, 23 May 2026 11.55 AM IST

'ഡൊണാൾഡ് ട്രംപി'നെ ബക്രീദിന് ബലി നൽകും; വെെറൽ പോത്തിനെ വിറ്റെന്ന് ഉടമ

buffalo

ധാക്ക: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് സാമ്യമുണ്ടെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വെെറലായ ബംഗദേശിലെ വെളുത്ത പോത്തിനെ ഈ ബലിപെരുന്നാളിന് ബലി നൽകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ധാക്കയ്ക്ക് കിഴക്കുള്ള നാരായൺഗഞ്ചിലെ ഫാമിലാണ് ഏകദേശം 700 കിലോഗ്രാം ഭാരമുള്ള ഈ പോത്ത് ഉള്ളത്. ട്രംപിന്റേതുപോലെ നെറ്റിയിലേക്ക് വീണുകിടക്കുന്ന സ്വർണനിറത്തിലുള്ള മുടിയാണ് ഈ വിളിപ്പേരിന് പിന്നിലെ കാരണം.

ട്രംപിന്റെ ഹെയർ സ്റ്റെെലുമായി സാമ്യമുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നു. കിലോയ്ക്ക് 550 ടാക്ക നിരക്കിൽ ട്രംപിനെ ഇതിനോടകം വിറ്റുകഴിഞ്ഞെന്നും ട്രംപിനെ പിരിയുന്നതിൽ വിഷമമുണ്ടെന്നും ഫാം ഉടമ പറയുന്നു. നിരവധി പേരാണ് ഫാമിലേക്ക് പോത്തിനെ കാണാൻ എത്തുന്നത്.

'എപ്പോഴും സുന്ദരൻ ആയി കാണാൻ ദിവസം നാല് തവണ കുളിപ്പിച്ച് തലമുടി ചീകിയൊതുക്കാറുണ്ട്. ഞാൻ ട്രംപിനെ ഒരുപാട് മിസ് ചെയ്യും. എങ്കിലും ത്യാഗം ചെയ്യുക എന്നതാണ് ബലിപെരുന്നാളിന്റെ സന്ദേശം'- ഫാം ഉടമ സിയാവുദ്ദീൻ മൃദ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. നാലുവയസുണ്ട് ഈ ആൽബീനോ ഇനത്തിൽപ്പെട്ട പോത്തിന്.

ശല്യപ്പെടുത്തിയില്ലെങ്കില്‍ ഇവ പൊതുവെ ശാന്തസ്വഭാവക്കാരാണെന്നും സിയാവുദ്ദീന്‍ പറഞ്ഞു. ഇതിന്റെ വലിപ്പത്തിനും ആരോഗ്യകരമായ രൂപത്തിനും കാരണം ചോളം, സോയാബീന്‍, തവിട് തുടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പേരുള്ള 750 കിലോയിലേറെ ഭാരമുള്ള ഈ ഫാമിലെ മറ്റൊരു പോത്തും സ്റ്റാറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, DONALD TRUMP, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360