ഹെൽമെറ്റ് പരിശോധനയ്ക്കിടെ ബിജെപി നേതാവിന്‍റെ മുഖത്തടിച്ചു, ട്രാഫിക് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ
Sunday 10 May 2026 1:32 AM IST
ഇൻഡോർ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച ഇൻഡോറിലെ ബിജെപി നേതാവായ വീരേന്ദ്ര ഷെൻഡ്‌ഗെയെ വനിതാ ട്രാഫിക് ഉദ്യോഗസ്ഥ തടഞ്ഞു. പിന്നാലെ ഉണ്ടായ രൂക്ഷമായ തർക്കത്തിനിടെ ഉദ്യോഗസ്ഥ വീരേന്ദ്ര ഷെൻഡ്ഗെയുടെ മുഖത്തടിച്ചെന്ന പരാതിയിൽ ട്രാഫിക് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തെന്ന് റിപ്പോർട്ട്. ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാരനെ തല്ലാൻ ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തതായി അധികൃതർ അറിയിച്ചു.