ഇ.ഡി കേസിൽ വാദ്രയ്‌ക്ക് ജാമ്യം
Sunday 17 May 2026 3:31 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചെന്ന ഇ.ഡി കേസിൽ വ്യവസായിയും, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. വാദ്രയുടെ ജാമ്യാപേക്ഷ പരിഗണിച്ചാണിത്. 50,000 രൂപയുടെ ജാമ്യബോണ്ട് കെട്ടിവയ്‌ക്കാൻ നിർദ്ദേശിച്ചു. 2008ലെ ഹരിയാന ഗുരുഗ്രാം ശിഖോപൂർ ഭൂമിയിടപാടിൽ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ.ഡി ആരോപണം. കേസിൽ വാദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.