സ്യൂട്ട് ധരിച്ച് വിജയ് , തമിഴകത്ത് സി.എം കോമ്പോ തരംഗം

Sunday 17 May 2026 2:18 AM IST

ചെന്നൈ: മുഖ്യമന്ത്രിയായ ശേഷം സി. ജോസഫ് വിജയ് ധരിക്കുന്ന വെള്ള ഷർട്ടും കറുത്ത സ്യൂട്ടും ട്രെന്റാകുന്നു. അവസരം മുതലാക്കാൻ പ്രമുഖ വസ്ത്ര വില്പന കേന്ദ്രങ്ങൾ ഉൾപ്പെടെ സി.എം കോമ്പോ എന്ന പേരിൽ പാക്കേജ് അവതരിപ്പിച്ചു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മറ്റ് ജില്ലകളിൽ ശാഖകളുള്ള വസ്ത്ര റീട്ടെയിൽ ശൃംഖലയാണ് ആദ്യം ഇതവതരിപ്പിച്ചത്.

ഷർട്ട്,സ്യൂട്ട്,ബെൽറ്റ്,ഷൂസ് എന്നിവ ഉൾപ്പെടുന്ന കോമ്പോയ്‌ക്ക് 3,999 രൂപ മുതലാണ് വില. മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ചുള്ള ബിസിനസ് തന്ത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. പരമ്പരാഗത രീതിയിലുള്ള മുണ്ടും (വേഷ്ടി) ഷർട്ടും വേഷത്തിനാണ് മാറ്റം വന്നിരിക്കുന്നത്. അതേസമയം വസ്ത്രം പാശ്ചാത്യരീതിയിലാണെന്ന ആക്ഷേപവുമുണ്ട്. മുൻ ഉപമുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ ടീഷർട്ട് ധരിച്ചാണ് സഭയിലെത്തുന്നത്.

വിജയ് തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ മുഖ്യമന്ത്രിയാകുന്നതുവരെ വെള്ള ഷർട്ടും ഇളം ബ്രൗൺ കളർ പാൻസുമാണ് ധരിച്ചിരുന്നത്. അതും ട്രെൻഡായിരുന്നു.

വെള്ള ടവൽ നീക്കം ചെയ്‌തു

ഓഫീസ് കസേരയിലെ വെള്ള ടവൽ വിജയ് നീക്കി. സർക്കാർ ഓഫീസുകളിലെ വി.ഐ.പി കസേരകളിൽ ദീർഘകാലമായി തുടരുന്ന രീതിയാണ് ഇതോടെ അവസാനിച്ചത്. കാലാവസ്ഥാ പ്രവർത്തകയായ 14കാരി ലിസി പ്രിയ കംഗുജം ടവൽ നീക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. ഇത് രാജ്യത്തിന്റെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രിമാർ ഇന്ത്യയിലെ വി.ഐ.പിമാരാണെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും വിജയ് വെള്ള ടവൽ വിരിയുള്ള കസേരയിലിരിക്കുന്ന ചിത്രം പങ്കുവച്ച് ലിസി എക്‌സിൽ കുറിച്ചിരുന്നു. ‌‌

ചോറ്റുപാത്രവുമായി വി​ജ​യ് ​ഓ​ഫീ​സി​ലേ​ക്ക്

ചോ​റ്റു​പാ​ത്ര​വും​ ​പി​ടി​ച്ച് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ​ ​പ​ടി​ക​യ​റു​ന്ന​ത് ​ജീ​വ​ന​ക്കാ​ര​ന​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​വി​ജ​യ് ​ആ​ണ്.​ ​വീ​ട്ടി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ഉ​ച്ച​ഭ​ക്ഷ​ണം​ ​കൊ​ണ്ടു​വ​രും.​ ​മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം​ ​ഓ​ഫീ​സി​ലു​രു​ന്ന് ​ക​ഴി​ക്കും.​ ​അ​ധി​കാ​ര​ത്തി​ൽ​ ​ഭ്ര​മി​ക്കാ​തെ,​​​ ​പ്ര​വൃ​ത്തി​കൊ​ണ്ട് ​മാ​സ് ​ആ​വ​കു​യാ​ണ് ​ദ​ള​പ​തി. കൃ​ത്യ​നി​ഷ്ഠ​യി​ലും​ ​മാ​തൃ​ക​യാ​ണ്.​ ​രാ​വി​ലെ​ 9.45​ന് ​ഓ​ഫീ​സി​ലെ​ത്തും.​ ​ഇ​തി​ന് ​ഉ​ട​ന​ടി​ ​ഫ​ല​മു​ണ്ടാ​യി.​ ​പ​ത്ത​ര​യ്ക്കും​ ​മ​റ്റും​ ​വ​ന്നി​രു​ന്ന​ ​ജീ​വ​ന​ക്കാ​ർ​ ​പ​ത്തി​നു​ ​മു​മ്പ് ​ഹാ​ജ​ർ.​ ​ദി​വ​സ​വും​ ​വൈ​കി​ട്ട് ​ജീ​വ​ന​ക്കാ​രു​മാ​യി​ ​കൂ​ടി​ക്ക​ഴ്ച.​ ​ഇ​തോ​ടെ,​​​ ​നേ​ര​ത്തേ​യു​ള്ള​ ​മു​ങ്ങ​ലും​ ​നി​ല​ച്ചു.​ ​ര​ണ്ടു​ ​ദി​വ​സം​ ​കൊ​ണ്ടാ​ണ് ​ഈ​ ​മാ​റ്റം.​ ​വ്യാ​ഴാ​ഴ്ച​ ​മു​ത​ലാ​ണ് ​വി​ജ​യ് ​ഓ​ഫീ​സി​ൽ​ ​വ​ന്നു​തു​ട​ങ്ങി​യ​ത്. മൂ​ന്നു​ ​ദി​വ​സം​ ​നി​യ​മ​സ​ഭ​ ​കൂ​ടി​യ​പ്പോ​ഴും​ ​മു​ഖ്യ​മ​ന്ത്രി​ ​നേ​ര​ത്തേ​ ​എ​ത്തി​യി​രു​ന്നു.​ ​രാ​വി​ലെ​ 9.30​നാ​യി​രു​ന്നു​ ​സ​ഭ​യി​ൽ​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​സ​ത്യ​പ്ര​തി​ജ്ഞ.​ ​വി​ജ​യ് 8.55​ന് ​ഹാ​ജ​ർ.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​സ്പീ​ക്ക​ർ,​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​ ​തി​ര​ഞ്ഞെ​ടു​പ്പി​നും​ ​അ​ര​മ​ണി​ക്കൂ​ർ​ ​നേ​ര​ത്തേ​ ​എ​ത്തി.