ഹോർമുസിൽ ഇറാന്റെ പുതിയ പദ്ധതി

Sunday 17 May 2026 1:48 AM IST

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ ഉടനെ പുതിയ സംവിധാനം അവതരിപ്പിക്കും. ഈ സംവിധാനത്തിലൂടെ ഹോർമുസിലെ സേവനങ്ങൾക്ക് ഇറാൻ പണം ഈടാക്കുമെന്നും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും ഭരണകൂടം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങൾക്ക് മുന്നിൽ പാത തുറക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കൂടുതൽ കപ്പലുകൾ കടത്തിവിടാനും തുടങ്ങിയിട്ടുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കപ്പലുകളാണ് ഇറാൻ നിലവിൽ കടത്തിവിട്ടത്.