വിമാന എൻജിനിൽ തീ
Friday 22 May 2026 1:24 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നുസംഭവം. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട വിമാനത്തിനാണ് തീപിടിച്ചത്. പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായതായി അധികൃതർ അറിയിച്ചു. അന്വേഷണം ആരംഭിച്ചു.