രജൗരിയിൽ ഏറ്റുമുട്ടൽ

Sunday 24 May 2026 12:29 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏ​റ്റുമുട്ടൽ. ഡോറിമൽ വനത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ച പിന്നാലെ സേന തെരച്ചിൽ തുടങ്ങിയിരുന്നു. ഇതിനിടെ ഭീകരർ മറഞ്ഞിരുന്ന് വെടിയുതിർത്തതോടെ ഏ​റ്റുമുട്ടൽ ആരംഭിച്ചു. മേഖലയെ പൂർണമായും വളഞ്ഞ സേന രാത്രി വൈകിയും ദൗത്യം തുടരുകയാണ്.