റേച്ചൽ തോമസ് മിലിട്ടറി നഴ്സിംഗ് എ.ഡി.ജി

Tuesday 02 June 2026 12:00 AM IST
f

ന്യൂഡൽഹി: മലയാളിയായ മേജർ ജനറൽ റേച്ചൽ തോമസ് മിലിട്ടറി നഴ്സിംഗ് സർവീസ് അഡിഷണൽ ഡയറക്ടർ ജനറൽ ആയി ചുമതലയേറ്റു. പൂനെയിലെ ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ് കോളേജ് ഓഫ് നഴ്‌സിംഗ് പൂർവ്വ വിദ്യാർത്ഥിയായ റേച്ചൽ തോമസ് 1988 ജൂൺ ഒന്നിനാണ് മിലിട്ടറി നഴ്സിംഗ് സർവീസിൽ കമ്മീഷൻ ചെയ്‌തത്. കഴിഞ്ഞ മേയിൽ ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയുടെ പ്രിൻസിപ്പൽ മേട്രൻ ആയി നിയമിതയായിരുന്നു.