ജെ.ഇ.ഇ അഡ്വാൻസ്‌ഡ്: 56880 പേർക്ക് യോഗ്യത
Tuesday 02 June 2026 12:00 AM IST
ന്യൂഡൽഹി: ഐ.ഐ.ടി ഉൾപ്പെടെയുള്ള ഉന്നത എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ 56880പേർ യോഗ്യത നേടി. 10107പേർ പെൺകുട്ടികളാണ്. ഐ.ഐ.ടി ഡൽഹി സോണിൽ പരീക്ഷയെഴുതിയ ബീഹാർ സ്വദേശി ശുഭംകുമാറാണ് ജനറൽ വിഭാഗത്തിൽ ടോപ്പർ(330/360). ഇതേ സോണിലുള്ള കബീർ ചില്ലാർ രണ്ടാമനായി(329). ഡൽഹി സോണിലെ ആരോഷി ദേശ്പാണ്ഡെ(280/360)യാണ് പെൺകുട്ടികളിൽ മുന്നിൽ. ബോംബെ സോണിൽ പരീക്ഷയെഴുതിയ മലയാളി മനു പരമേശ്വരന് 13-ാം റാങ്ക് ലഭിച്ചു.മദ്രാസ് സോണിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ യോഗ്യത നേടിയത് -14294. മേയ് 17ന് നടന്ന പരീക്ഷയിൽ 179694 പേർ ഹാജരായിരുന്നു.