വഖഫ് സ്ഥാപനങ്ങൾ കോർട്ടി ഫീ അടയ്‌ക്കണം

Tuesday 02 June 2026 12:00 AM IST

ന്യൂഡൽഹി: സംസ്ഥാന വഖഫ് ട്രൈബ്യൂണലുകളുമായി ബന്ധപ്പെട്ട കേസുകളിൽ വഖഫ് സ്ഥാപനങ്ങളെ കോടതി ഫീസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതി ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വഖഫ് കേസുകൾ നിരസിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്‌ത ഹർജി തള്ളി.