കർണാടകയിൽ മന്ത്രി സമീർ അഹമ്മദ് വിവാദത്തിൽ
Tuesday 02 June 2026 1:07 AM IST
ബംഗളൂരു: കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പകരം എസ്.ഡി.പി.ഐ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ വിവാദത്തിൽ. സമീറിന്റെ ഫോൺ സംഭാഷണം പുറത്തായി. ഉപതിരഞ്ഞെടുപ്പ് നടന്ന ദാവൺഗരെ സൗത്ത് മണ്ഡലത്തിലാണ് മുസ്ലിം വോട്ടർമാർ എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യണമെന്ന് സമീർ ആവശ്യപ്പെട്ടത്. കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും സമീർ ഓഡിയോയിൽ പറയുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ഷാമണൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ഏപ്രിൽ 9ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.