അർഷ്ദീപ് അല്ലാതാര്

Sunday 26 January 2025 8:38 AM IST

ദുബായ് : ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ ഉൾപ്പെടെ മികച്ച സംഭാവന നൽകിയ പേസർ അർഷ്ദീപ് സിംഗനെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച ട്വൻ്റി- 20 താരമായി ഇൻ്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷം കളിച്ച 18 അന്താരാഷ്ട്ര ട്വൻ്റി 20 മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുകളാണ് 25 കാരനായ അർഷ്ദീപ് നേടിയത്. ട്വൻ്റി - 20യിൽ ഒരു വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതാരങ്ങളിൽ 5-ാം സ്ഥാനത്താണ് അർഷ്ദീപ്. ലോക കപ്പിൽ യു.എസ് എ ക്കെതിരെ പുറത്തെടുത്ത 4/9 ആണ് അർഷ് ദീപിൻ്റ കഴിഞ്ഞവർഷത്തെ മികച്ച പ്രകടനം. ആകെ 17 വിക്കറ്റ് നേടി ആ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ അഫ്ഗാൻ്റെ ഫസല്ല ഖ് ഫറൂഖിയ്ക്കൊപ്പം ഒന്നാം സ്ഥാനത്തായിരുന്നു അർഷ്‌ദീപ്. ന്യൂസിലാൻഡിന്റെ അമേലിയ കർ ആണ് മികച്ച വനിതാ താരം.

രോഹിത് ക്യാപ്ടൻ

ഐ.സി.സി ട്വന്റി-20 ടീം ഓഫ് ‌ദി ഇയർ 2024ന്റെ ക്യാപ്ടൻ രോഹിത് ശർമ്മയാണ്. ഹാർദിക് പാണ്ഡ്യ. ജസ്‌പ്രീത് ബുംറ,​അർഷ്‌ദീപ് സിംഗ് എന്നിവരും ഐ.സി.സി ടീമിലുണ്ട്.