ബേൺലിയെ ഒറ്റയടിക്ക് വീഴ്ത്തി കിരീടത്തിനരികെ ആഴ്സനൽ
Wednesday 20 May 2026 8:16 AM IST
നിർണായക മത്സരത്തിൽ ബേൺലിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി കിരീടത്തിന് തൊട്ടരികിലെത്തി ആഴ്സനൽ. 36-ാം മിനിട്ടിൽ കായ് ഹാവേർട്ട്സാണ് ആഴ്സനലിന്റെ വിജയ ഗോൾ നേടിയത്. ഇതോടെ ആഴ്സനലിന് 37 മത്സരങ്ങളിൽ നിന്ന് 82 പോയിന്റായി. ആഴ്സനലിന് 24ന് ക്രിസ്റ്റൽപാലസിനെതിരെയാണ് സീസണിലെ അവസാന ലീഗ് മത്സരം.നിലിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 36 മത്സരങ്ങളിൽ നിന്ന് 77 പോയിന്റാണുള്ളത് (ബേൺമൗത്ത്-സിറ്റി മത്സരത്തിന് മുൻപുള്ള നില).