സൂര്യതേജസോടെ രാജസ്ഥാൻ

Wednesday 20 May 2026 8:22 AM IST

ജ​യ്പൂ​ർ​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​നി​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​ല​ക്നൗ​ ​സൂ​പ്പ​ർ​ ​ജ​യ്‌​ന്റ്സി​നെ​ 7 വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകൾ​ സജീവമാക്കി രാജസ്ഥാൻ റോയൽസ്. ജയ്‌പൂരിൽ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ല​ക്‌​നൗ​ 20​ ​ഓ​വ​റി​ൽ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 220​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​രാ​ജ​സ്ഥാ​ൻ​ ​19.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (225/3). 38 പന്തിൽ 10 സിക്സും 7 ഫോറും ഉൾപ്പെടെ 93 റൺസ് നേടിയ കൗമാര വിസ്‌മയം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ ചേസിംഗിലെ മുന്നണിപ്പോരാളിയായത്. ധ്രുവ് ജുറേൽ (പുറത്താകാതെ 38 പന്തിൽ 53), ക്യാപ്ടൻ യശ്വസി ജയ‌്‌സ്വാൾ (23 പന്തിൽ 43) തുടങ്ങിയവരും മികച്ച രീതിയിൽ ബാറ്റ് ചെയ്തു.സീസണിൽ രാജസ്ഥാന്റെ അവസാന ഹോം മത്സരമായിരുന്നു ഇത്.

നേ​ര​ത്തേ​ ​മി​ച്ച​ൽ​ ​മാ​ർ​ഷ് ​(57​ ​പ​ന്തി​ൽ​ 96​),​ ​ജോ​ഷ് ​ഇം​ഗ്ലി​സ് ​(29​ ​പ​ന്തി​ൽ​ 60​),​ ​ക്യാ​പ്ട​ൻ​ ​റി​ഷ​ഭ് ​പ​ന്ത് ​(23​ ​പ​ന്തി​ൽ35​)​ ​എ​ന്നി​വ​രു​ടെ​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റിം​ഗാ​ണ് ​ല​ക്‌​നൗ​വി​നെ​ ​മി​ക​ച്ച​ ​സ്കോ​റി​ൽ​ ​എ​ത്തി​ച്ച​ത്.​ ​ഇംഗ്ലിസും മാർഷും ഓപ്പണിംഗ് വിക്കറ്റിൽ വെറും 50 പന്തിൽ 109 റൺസാണ് അടിച്ചെടുത്തത്.യ​ഷ് ​പും​ജ​ ​രാ​ജ​സ്ഥാ​നാ​യി​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്‌​ത്തി..