ഇറാൻ ചർച്ചയിൽ പുരോഗതി: യു.എസ്

Saturday 23 May 2026 1:10 AM IST

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ചർച്ചയിൽ നേരിയ പുരോഗതിയെന്ന് യു.എസ്. ഇറാന് ഒരിക്കലും ആണവായുധങ്ങൾ പാടില്ലെന്ന നിബന്ധനയിൽ മാറ്റമില്ലെന്നും അവകാശപ്പെട്ടു. രാജ്യത്തെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുനൽകി കരാറിന് തയ്യാറാകില്ലെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി പ്രഖ്യാപിച്ച പിന്നാലെയാണ് യു.എസിന്റെ പ്രതികരണം. അതേ സമയം, യു.എസിന്റെ പുതിയ സമാധാന നിർദ്ദേശവുമായി ബന്ധപ്പെട്ട് ഖത്തർ, പാകിസ്ഥാൻ പ്രതിനിധികൾ ഇറാൻ നേതാക്കളുമായി തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. പാക് സേനാ മേധാവി അസിം മുനീറും ഇറാനിലെത്തി.