ഏഴാംദിനം വിജയം, ലാവോസിൽ ഗുഹയിൽ കുടുങ്ങിയ അഞ്ച് പേരെ കണ്ടെത്തി, രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു

Thursday 28 May 2026 12:50 AM IST

വിയന്റിയൻ: ലാവോസിലെ ഗുഹയിൽ നിന്ന് ഒടുവിൽ ആശ്വാസ വാർത്തയെത്തി. പ്രളയജലം നിറഞ്ഞ് ഗുഹയിൽ കുടുങ്ങിയ ഏഴ് പേരിൽ അഞ്ച് പേരെ രക്ഷാപ്രവർത്തർ കണ്ടെത്തി. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം 4.30ഓടെയാണ് കണ്ടെത്തിയത്. വെള്ളവും ദ്രവ രൂപത്തിലുള്ള ഭക്ഷണവും നൽകി. മെഡിക്കൽ പരിശോധനയ്ക്കുശേഷം ഇവരെ പുറത്തേക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം, രണ്ടുപേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ഗുഹയുടെ പ്രവേശന കവാടത്തിൽ നിന്നും നൂറിലധികം മീറ്റർ ഉള്ളിലായി ഉയർന്ന ചെളിത്തിട്ടയിലാണ് ഇവർ അഭയം പ്രാപിച്ചത്. ഈ ഭാഗത്ത് തടസമില്ലാതെ വായുസഞ്ചാരം ഉണ്ടായിരുന്നതിനാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ഒരാഴ്ചയോളം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിനാൽ ഇവർ ക്ഷീണിതരാണെങ്കിലും മാനസികമായി നല്ല ആത്മവിശ്വാസത്തിലാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഇവർ സുരക്ഷിതരാണെന്ന വാർത്ത പുറത്തുവന്നതോടെ ഗുഹക്ക് പുറത്ത് വലിയ ആഹ്ലാദപ്രകടനവും നടന്നു. ഇതിന്റെ ദൃശ്യങ്ങളും റെസ്‌ക്യൂ ടീം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ലാവോസ് സൈന്യത്തിനും പൊലീസിനും പുറമേ തായ്‌ലൻഡ്,ചൈന എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരാണ് ദൗത്യത്തിൽ പങ്കാളികളായത്. കഴിഞ്ഞ 20ന് ​​ ​സ്വ​ർ​ണ​ ​നി​ക്ഷേ​പം​ ​തെ​ര​യാ​ൻ​ ​എ​ട്ട് ​പേ​ര​ട​ങ്ങു​ന്ന​ ​ഖ​നിത്തൊ​ഴി​ലാ​ളി​ ​സം​ഘ​മാ​ണ് സൈ​സോം​ബൂ​ൺ​ ​പ്ര​വി​ശ്യ​യി​ലെ​ ഗുഹയിൽ ക​ട​ന്ന​ത്. ശ​ക്ത​മാ​യ​ ​മ​ഴ​യും​ ​മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ​തോ​ടെ​ ​ഗു​ഹാ​മു​ഖം​ ​അ​ട​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു.​ ​ഇ​തി​ന് ​തൊ​ട്ടു​മു​മ്പ് ​ഒ​രാ​ൾ​ ​സാ​ഹ​സി​ക​മാ​യി​ ​നീ​ന്തി​ ​പു​റ​ത്തു​ക​ട​ന്ന​തി​നാലാണ്​ ​വി​വ​രം​ ​പു​റം​ലോ​ക​മ​റി​ഞ്ഞത്. 2018​ൽ​ ​താ​യ്‌​ല​ൻ​ഡി​ലെ​ ​താം​ ​ലു​വാം​ഗ് ​ഗു​ഹ​യി​ൽ​ ​സാ​ഹ​സി​ക​ ​ദൗ​ത്യം​ ​ന​ട​ത്തി​ ​ലോ​ക​ശ്ര​ദ്ധ​നേ​ടി​യ​ ​ഡൈ​വ​ർ​മാ​രും​ ​കൂ​ട്ട​ത്തി​ലു​ണ്ട്.​ ​അ​ന്ന് ​ഗു​ഹ​യി​ൽ​ ​കു​ടു​ങ്ങി​യ​ ​ഫു​ട്‌​ബോ​ൾ​ ​ടീ​മി​ലെ​ 12​ ​കു​ട്ടി​ക​ളെ​യും​ 25​കാ​ര​നാ​യ​ ​പ​രി​ശീ​ല​ക​നെ​യും​ 18​ ​ദി​വ​സ​ത്തി​ന് ​ശേ​ഷം​ ​ഇ​വ​ർ​ ​ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ചെളിയും മഴയും

​വെ​ല്ലു​വി​ളി

കനത്ത മഴ തുടരുന്നതിനാൽ കണ്ടെത്തിയ അഞ്ച് പേരെ പുറത്ത് എത്തിക്കുന്നതിൽ രക്ഷാപ്രവർത്തകർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഗു​ഹ​യ്ക്കു​ള്ളി​ലെ​ ​ഉ​യ​ർ​ന്ന​ ​ജ​ല​നി​ര​പ്പും​ ​ശ​ക്ത​മാ​യ​ ​ഒ​ഴു​ക്കും​ ​ചെ​ളി​യുമാണ് മറ്റൊരു തടസം. ചെളി നീക്കാനുള്ള പദ്ധതിയാണ് നിലവിൽ റെസ്ക്യൂ ടീം നടത്തുന്നത്.