236 പദ്ധതി: അഞ്ച് വർഷ പ്രോഗ്രസ് കാർഡുമായി എം.പി

Wednesday 24 January 2024 9:28 PM IST

തൃശൂർ: തൃശൂരിൽ അഞ്ച് വർഷത്തിനുള്ളിൽ 236 പദ്ധതികൾക്ക് അനുമതി ലഭിച്ചതായി ടി.എൻ.പ്രതാപൻ എം.പി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് വർഷത്തെ എട്ടുകോടി രൂപ എം.പിമാർക്ക് അനുവദിച്ചില്ല. ഫലത്തിൽ 17 കോടി മാത്രമാണ് ലഭിച്ചത്. സി.എൻ.ജയദേവൻ എം.പിയുടെ അഞ്ച് വർഷക്കാലയളവിൽ ചെലവഴിക്കാതിരുന്ന 2.5 കോടി ഉൾപ്പെടെ 19.5 കോടിയാണ് ലഭിച്ചത്. ഏഴ് കോടിയുടെ പദ്ധതികൾ നിർമ്മാണം പൂർത്തിയായി. 12.13 കോടിയുടെ പ്രവൃത്തികൾ നടന്നുവരുന്നതായും അറിയിച്ചു. ഡിസംബർ 31 വരെ എം.പി ഫണ്ട് ചെലവഴിച്ച കേരളത്തിലെ എം.പിമാരിൽ തൃശൂർ എം.പിയുടെ സ്ഥാനം നാലാം സ്ഥാനത്താണെന്നും പ്രതാപൻ അവകാശപ്പെട്ടു.

റെയിൽവേ സ്റ്റേഷൻ വികസനത്തിന് 411 കോടി

തൃശൂർ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തണമെന്നതിന്റെ അടിസ്ഥാനത്തിൽ 411 കോടി ചെലവിൽ തൃശൂർ റെയിൽവെ സ്റ്റേഷൻ പുനർനിർമ്മിക്കാൻ പദ്ധതി രേഖ അംഗീകരിച്ചു. രണ്ട് കോടിയുടെ പദ്ധതികൾ ഗുരുവായൂർ സ്റ്റേഷനിൽ ഉദ്ഘാടന ഘട്ടത്തിലാണ്. ഇരിങ്ങാലക്കുട പുതുക്കാട് സ്റ്റേഷനുകളെ അമൃത് സ്റ്റേഷൻ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി. പുതുക്കാട് റെയിൽവേ മേൽപ്പാലത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചു.

പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ

34 മോഡൽ അംഗൻവാടികൾ 8.2 കോടി

(പത്തെണ്ണം അന്തിമഘട്ടത്തിൽ). 12 എണ്ണം പുരോഗമിക്കുന്നു വിദ്യാഭ്യാസ മേഖല 4.69 കോടി.

തൃശൂർ സെന്റ് തോമസ് കോളേജ്, വിമല കോളേജ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് എന്നീ മൂന്ന് കോളേജുകൾക്ക് ഒരു കോടി രൂപ ചെലവിൽ കോളേജ് ബസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ 21 ലക്ഷം

(ഓൺലൈൻ പരീക്ഷാ ഹാൾ).

സെന്റ് മേരീസ് കോളേജിൽ 22.50 ലക്ഷം

(സ്മാർട്ട് ക്ലാസ് റൂമും ഹൈസ്പീഡ് പ്രിന്ററും).

ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഓഡിയോളജി റൂം - 25 ലക്ഷം

ആരോഗ്യമേഖലയിൽ 1.46 കോടി

മെഡിക്കൽ കോളേജിൽ 2 ഐസോലേഷൻ ഐ.സി.യു ജനറൽ ആശുപത്രിയിലേക്ക് ആംബുലൻസ് 28.75 ലക്ഷം റോഡുകൾ, ഡ്രെയിനേജുകൾ 67.70 ലക്ഷം. പഞ്ചായത്ത് റോഡുകൾ 67.70 ലക്ഷം പട്ടികജാതി ക്ഷേമം : 22 പദ്ധതികൾ, 2.85 കോടി പട്ടികവർഗ ക്ഷേമം : 8 പദ്ധതികൾ, 1.4 കോടി

ഇടപെടലുകൾ

ദേശീയപാത, അടിപ്പാതകൾ, കേടുപാടുകൾ തീർക്കാൻ പരിശോധന, പാലിയേക്കര ടോൾ പ്ലാസയിലെ പിരിവ് അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിയോടാവശ്യപ്പെട്ടു.

പാർലമെന്റിലെ പ്രകടനം

ചോദ്യങ്ങൾ 302 ഹാജർ നില 82 ശതമാനം. 65 സംവാദങ്ങൾ ദേശീയ ശരാശരി 45.1 സ്വകാര്യബില്ലുകൾ സമർപ്പിച്ചത് 5 അവതരിപ്പിച്ചത് 1.