കൊച്ചിൻ വർഗീസ് നിര്യാതനായി
Saturday 21 June 2025 12:05 AM IST
പള്ളുരുത്തി: ആദ്യകാല നാടക ഗായകനും നാടക പ്രവർത്തകനുമായ പെരുമ്പടപ്പ് കുടുവശ്ശേരി വീട്ടിൽ വർഗീസ് (കൊച്ചിൻ വർഗീസ് -87) നിര്യാതനായി. കോട്ടയം കേരളാ ആർട്‌സ് തീയറ്റേഴ്‌സ്, തൃശൂർ കേരള വേദി, കായംകുളം പീപ്പിൾസ് തീയേറ്റർ, വൈക്കം മാളവിക തുടങ്ങിയ നാടകസമിതികളിൽ ഗായകനായിരുന്നു. ഒട്ടേറെ നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. നാടക രംഗത്തെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് സംഗീത നാടക അക്കാദമി അദ്ദേഹത്തെ ഗുരുപൂജ അവാർഡ് നൽകി ആദരിച്ചിരുന്നു. കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ ആശയുടെ പ്രസിഡന്റായിരുന്നു. കൊച്ചിയിലെ ലോക നാടകവേദിയുടെ സംഘാടകനുമായിരുന്നു. ഭാര്യ: ആനി. മക്കൾ: ലിസി, സോണി, ജൻസി, സോജൻ. മരുമക്കൾ: സെബാസ്റ്റ്യൻ, ടെസ്സി, സോണി, ലെയ. സംസ്‌കാരം പിന്നീട്.