പാങ്ങിൽ ഭാസ്‌കരന്റെ 'കാലസ്വരൂപൻ' പ്രകാശനം ചെയ്തു
Sunday 26 June 2022 12:02 AM IST
തൃശൂർ: എഴുത്തിലും അദ്ധ്യാപനത്തിലും വ്യത്യസ്തത പുലർത്തിയ വ്യക്തിയാണ് പാങ്ങിൽ ഭാസ്‌കരനെന്ന് ചലച്ചിത്ര നടൻ ശിവജി ഗുരുവായൂർ. കോട്ടപ്പുറം നമ്പൂതിരി വിദ്യാലയത്തിൽ സംഘടിപ്പിച്ച ജ്ഞാനസാരഥി ഡോക്യുമെന്ററിയുടെ പ്രദർശനവേളയിൽ പാങ്ങിൽ ഭാസ്‌കരന്റെ 'കാലസ്വരൂപൻ' നോവൽ ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വിചക്ഷണൻ പി. ചിത്രൻ നമ്പൂതിപ്പാട് പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. സംവിധായകൻ പ്രിയനന്ദനൻ പുസ്തകപരിചയം നടത്തി. നമ്പൂതിരി യോഗക്ഷേമ വിദ്യാഭ്യാസ ട്രസ്റ്റ് പ്രസിഡന്റ് ഡോ. രാംദാസ് ചേലൂർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാട്, സംവിധായകൻ സതീഷ് കളത്തിൽ, കൗൺസിലർ നിജി. കെ.ജി എന്നിവർ പ്രസംഗിച്ചു. പ്രധാന അദ്ധ്യാപിക ടി. മിനി സ്വാഗതവും മാനേജർ സി.വി. ഹരി നന്ദിയും പറഞ്ഞു.