പണം ഒഴുകിയെത്തും; വീട്ടിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി
വീട്ടിൽ ഐശ്വര്യം സമൃദ്ധിയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. അത്തരത്തിൽ ഐശ്വര്യം വരാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്നാണ് ജ്യോതിഷികൾ പറയുന്നത്. വീട്ടിലെ അംഗങ്ങൾ സൂര്യോദയത്തിന് മുൻപ് ഉണർന്ന് കുളിക്കുന്നത് ഐശ്വര്യം വർദ്ധിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. അതുപോലെ എല്ലാ വെള്ളിയാഴ്ചയും വീട് തുടച്ചശേഷം മഞ്ഞൾ വെള്ളം ചെറുതായി തള്ളിക്കുന്നതും ഐശ്വര്യവും സമൃദ്ധിയും വർദ്ധിപ്പിക്കുന്നു.
വീട്ടിൽ പോസിറ്റീവ് എനർജി ലഭിക്കാൻ വീടിന്റെ പ്രധാന കവാടം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. സന്ധ്യാസമത്ത് ഇവിടെ വെളിച്ചം ഉറപ്പുവരുത്തുക. ഇത് നെഗറ്റീവ് എനർജിയെ അകറ്റാൻ സഹായിക്കും. വീട്ടിനുള്ളിലോ പരിസത്തോ ഉണങ്ങിയ ചെടികൾ സൂക്ഷിക്കരുത്. ഇത് വീട്ടിലെ അംഗങ്ങൾക്ക് ദോഷം ചെയ്യുമെന്നാണ് വിശ്വാസം. വിള്ളൽ വീണ പാത്രങ്ങളും പൊട്ടിയ കണ്ണാടിയും വീട്ടിൽ സൂക്ഷിക്കുന്നത് കുടുംബാംഗങ്ങൾക്കിടയിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ ഇടയാക്കുന്നു.
വർഷങ്ങളായി ഉപയോഗിക്കാതെ വച്ചിരിക്കുന്ന പഴയ സാധനങ്ങളും തകരാറിലായ ഇലക്ട്രോണിക് ഉപകരണങ്ങളും ഒഴിവാക്കുക. ഇത് വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നു. വീട് തുടയ്ക്കുന്ന വെള്ളത്തിൽ അൽപം കല്ലുപ്പ് ചേർക്കുന്നത് നെഗറ്റീവ് എനർജി അകറ്റാൻ നല്ലതാണ്. വീടിന്റെ തെക്ക്, തെക്ക് - പടിഞ്ഞാറ് ഭാഗങ്ങളിൽ ഭാരമുള്ള വസ്തുക്കൾ വയ്ക്കുന്നത് സാമ്പത്തിക ഭദ്രത നൽകുമെന്ന് പറയപ്പെടുന്നു. വീട്ടിൽ കൂവളം വളർത്തുന്നത് ഐശ്വര്യം വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.