SignIn
Kerala Kaumudi Online
Sunday, 31 May 2026 1.25 PM IST

പല്ലിയെ ഇങ്ങനെ സ്വപ്നം കണ്ടിട്ടുണ്ടോ? അവഗണിക്കരുത്, ഭാവിയിലേക്കുള്ള ഭയാനകമായ ഒരു സൂചനയാണ്

lizard

വീടുകളിൽ സ‌ർവസാധാരണമായി കാണുന്ന ഒന്നാണ് പല്ലി. ഇതിനെചുറ്റിപ്പറ്റി നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. പല്ലി ദേഹത്ത് വീഴുന്നത് ദോഷമായി കാണുന്നു. അതുപോലെ തന്നെ പല്ലിയെ സ്വപ്നം കാണുന്നത് സംബന്ധിച്ചും നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ചില വിശ്വാസങ്ങൾ അനുസരിച്ച് പല്ലികൾ സമ്പത്തിന്റെയും ലക്ഷ്മി ദേവിയെയും പ്രതിനിധീകരിക്കുന്നു. എന്നാൽ ചിലർ പല്ലികളെ നെഗറ്റീവ് എനർജിയുമായി ബന്ധിപ്പിക്കുന്നു.

പല്ലിയെ സ്വപ്നം കാണുന്നത് ഭാവിയിലേക്കുള്ള ഒരു സൂചനയായി കണക്കാക്കുന്നു. പല്ലിയെ സ്വപ്നം കാണുകയാണെങ്കിൽ ഒരാൾ വ്യക്തിപരമോ തൊഴിൽപരമോ ആയ ജീവിതത്തിൽ നിങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ്. എതിരാളി നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചേക്കാമെന്നതിന്റെയും സൂചനയായി ഇതിനെ കണക്കാക്കുന്നു. പല്ലികളെ സ്വപ്നം കാണുന്നത് ബ്ലാക്ക് മാജിക്കിന്റെ പ്രതീകമായും വിശ്വസിക്കുന്നു. ഒരാൾക്കെതിരെ അപകടകരമായ മന്ത്രവാദമോ ബ്ലാക്ക് മാജിക്കോ ചെയ്തിട്ടുണ്ടെങ്കിലും പല്ലി സ്വപ്നത്തിൽ വരുമെന്ന് വിശ്വാസമുണ്ട്.

ഒരു പല്ലി ചുവരിൽ നടക്കുന്നത് സ്വപ്നം കണ്ടാൽ നിങ്ങളുടെ ജീവിതത്തിൽ മറ്റൊരു തലത്തിലേക്ക് എത്താൻ സമയമായിയെന്ന് സൂചിപ്പിക്കുന്നു. ജീവിതത്തിൽ പ്രശ്നത്തിന് കാരണമായത് എന്താണെന്ന് കണ്ടെത്തി പുതിയ വഴി തിരഞ്ഞെടുക്കാൻ സമയമായിയെന്നാണ് അർത്ഥം. ധാരാളം പല്ലികളെ ഒരുമിച്ച് സ്വപ്നം കാണുന്നത് നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ പ്രതിനിധീകരിക്കുന്നു. നിങ്ങളുടെ ചുറ്റുമുള്ളവർ നിങ്ങൾക്ക് ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നുണ്ടെന്നതിന്റെ സൂചനയാണ് അത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LIZARD, DREAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY