അക്ഷയ‌തൃതീയയ്‌ക്ക് സ്വർണം വാങ്ങാൻ പണമില്ലേ? 10 രൂപ മുടക്കിയാൽ മതി, വീട്ടിൽ സമ്പത്ത് തേടിയെത്തും

Sunday 19 April 2026 2:03 PM IST

ഇന്നാണ് അക്ഷയതൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് വളരെ നല്ലതാണെന്നാണ് പൊതുവെയുള്ള വിശ്വാസം. അങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിൽ സമൃദ്ധിയും സന്തോഷവും കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ ഇന്നത്തെ വിലയിൽ സ്വർണം വാങ്ങുകയെന്നത് സാധാരണക്കാരെ സംബന്ധിച്ച് അൽപം പ്രയാസമുള്ള കാര്യമാണ്.അക്ഷയതൃതീയയ്‌ക്ക് സ്വർണത്തിനുപകരം മറ്റ് ചില സാധനങ്ങൾ വാങ്ങിയാലും വീട്ടിൽ ഐശ്വര്യമുണ്ടാകും.

അക്ഷയതൃതീയ ദിവസം വീട്ടിൽ മല്ലിയില വാങ്ങുന്നത് ശുഭകരമാണ്. ഇത് സാമ്പത്തിക പ്രശ്‌നങ്ങൾ കുറയ്ക്കുമെന്നാണ് വിശ്വാസം. പത്ത് രൂപ മുടക്കി മല്ലി വിത്തുകൾ വാങ്ങിയാലും മതി. ഇത് പൂജാ മുറിയിലോ നിലവിളക്ക് തെളിയിക്കുന്ന ഭാഗത്തോ സൂക്ഷിക്കുക. പൂജയ്‌ക്ക് ശേഷം മല്ലി വിത്തുകൾ ലക്ഷ‌്മീ ദേവിയുടെ പാദങ്ങളിൽ സമർപ്പിക്കുക. അക്ഷയതൃതീയയുടെ തൊട്ടടുത്ത ദിവസം വീട്ടിലെ മൺചട്ടിയിൽ മണ്ണ് നിറച്ച് മല്ലി വിത്തുകൾ വിതയ്‌ക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുകയും വീട്ടിൽ സമാധാനവും സമ്പത്തും നിറയുകയും ചെയ്യുന്നു. മല്ലിയിലയ്‌ക്ക് പുറമെ ഈ ദിവസങ്ങളിൽ കടുക്, മൺപാത്രങ്ങൾ എന്നിവ വാങ്ങുന്നതും വീട്ടിൽ ഐശ്വര്യം കൊണ്ടുവരും.