ശനി ഒഴിഞ്ഞുപോകുന്നു; ഈ ആറു നാളുകാർക്ക് ഇനി ഭാഗ്യകാലം

Wednesday 08 April 2026 3:44 PM IST

ശനി മീനം രാശിയിൽ തുടരുന്ന കാലമാണിതെന്ന് ജ്യോതിഷ ആചാര്യന്മാർ. ശനിയുടെ മൗഢ്യസ്ഥിതി മൂലം ദോഷഫലങ്ങൾ അനുഭവിക്കുകയായിരുന്ന നാളുകാർക്ക് ഏപ്രിൽ 12 മുതൽ ദുരിതമൊഴിഞ്ഞ് നല്ലകാലം വരുന്നു. സൂര്യനുമായി ചേരുമ്പോൾ ഒരു ഗ്രഹത്തിന് സംഭവിക്കുന്ന ബലഹീനതയാണ് 'മൗഢ്യം' എന്ന അവസ്ഥ.

  1. പൂരം: ദുരിതങ്ങൾക്ക് ശാന്തി, തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം, പല കാരണങ്ങളാൽ ജോലിയിൽ നിന്ന് വിട്ടുനിന്നവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. വിദ്യാനേട്ടം, മത്സരപ്പരീക്ഷകളിൽ വിജയം.
  2. അനിഴം: തൊഴിൽനേട്ടം, ബിസിനസിൽ മികവ്, സാമ്പത്തിക ഉയർച്ച, മേലധികാരികളിൽ നിന്ന് അനുകൂല നടപടി, സന്താനലബ്ധി, ഭൂമി വില്പനയിൽ തീരുമാനം.
  3. ഉത്തൃട്ടാതി: മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്ന് മോചനം, വിവാഹമാലോചിക്കുന്നവർക്ക് അനുകൂലഫലം, രോഗങ്ങളിൽ നിന്ന് ആശ്വാസം, ഏറ്റെടുത്ത പ്രവൃത്തികളിൽ വിജയം. ജോലിയിൽ നിന്ന് വിട്ടുനിന്നവർക്ക് തിരികെ പ്രവേശിക്കാൻ സാധിക്കും.
  4. പൂരാടം: കുടുംബജീവിതത്തിൽ സൗഖ്യം, വാഹനം മാറ്റിവാങ്ങും, പൈതൃകസ്വത്ത് ലഭിക്കും, മാനസിക പിരിമുറുക്കം കുറയും, കാര്യവിജയം, തൊഴിൽവിജയം, സന്താനഗുണം, പൊതുപ്രവർത്തനങ്ങളിൽ വിജയം.
  5. പൂയം: ജീവിതത്തിലും തൊഴിലിലും ഉയർച്ച, ഒന്നിലധികം മാർഗങ്ങളിൽ നിന്ന് ധനാഗമം, വാഹനലാഭം, ബന്ധുക്കളിലൂടെ കാര്യസാദ്ധ്യം, പ്രണയത്തിന് അംഗീകാരം, കടം നൽകിയ പണം തിരികെ ലഭിക്കും, ഗൃഹനിർമാണത്തിൽ പുരോഗതി, സാമ്പത്തിക വിഷമതകൾ മാറും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി.
  6. ഭരണി; ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം, ബന്ധുഗുണം, അഭിമുഖം, മത്സരപ്പരീക്ഷ എന്നിവയിൽ വിജയിക്കും, സന്താനഗുണം, ഗൃഹനിർമാണം ആരംഭിക്കും.